തൃശ്ശൂർ: ചാലക്കുടി ചെറുകുന്ന് വാക്കാട്ടുകാവ് കലിക്കൽ അമ്പലത്തിലെ ഇരുപത്തെട്ടുച്ചാൽ ഉത്സവത്തിനിടെ താലം വരവിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ മൂന്ന് പേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. കൊടകര കാരൂർ സ്വദേശികളായ മഠത്തിപറമ്പിൽ വീട്ടിൽ നിധിൻ (30), വാഴവളപ്പിൽ വീട്ടിൽ ജിതേഷ് (28), പയ്യപ്പിള്ളി വീട്ടിൽ രാഹുൽ (29) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ചെറുകുന്ന് വാക്കാട്ടുകാവ് കലിക്കൽ അമ്പലപറമ്പിൽ വച്ച് കൊടകര മനക്കുളങ്ങര ആനത്തടം സ്വദേശി കൊളപ്രൻ വീട്ടിൽ സതീഷ് ബാബു (49), അനിയൻ സുജീഷ്, സുഹൃത്ത് ഗോകുൽ എന്നിവരെ അമ്പലത്തിലേക്ക് കാരൂർ ദേശത്തിലെ താലമായി വന്നപ്പോൾ പ്രതികൾ കൂട്ടമായി ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ കൊടകര പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ, കൊടകര പോലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.




