Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയിനൂർ എട്ടാം വാർഡ് ഗ്രാമസഭ; ജനപങ്കാളിത്തത്തോടെ സജീവ ചർച്ചകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അയിനൂർ എട്ടാം വാർഡിൽ കാട്ടകാമ്പാൽ പഞ്ചായത്ത് ഗ്രാമസഭ സജീവമായ ജനപങ്കാളിത്തത്തോടെ നടന്നു. വാർഡ് മെമ്പർ മോനിഷ രജീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ അധ്യക്ഷത വഹിച്ചു. വാർഡിൽ ഇതുവരെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വരാനിരിക്കുന്ന പദ്ധതികളും ഗ്രാമസഭയിൽ വിശദമായി അവതരിപ്പിച്ചു. പൊതുജനങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവ്വം കേട്ട യോഗം, ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയതായി ശ്രദ്ധേയമായി.

ഗ്രാമസഭയിൽ സംസാരിച്ച പ്രസിഡന്റ് കെ. ജയശങ്കർ, പഞ്ചായത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികളും സർക്കാർ അംഗീകാരം ലഭിച്ചാൽ അനുവദിക്കപ്പെടുന്ന തുകയും വിശദീകരിച്ചു. വികസനം ജനങ്ങളുടെ ആവശ്യങ്ങൾ കേട്ട് നടപ്പിലാക്കുകയെന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒബിസി മോർച്ച ജില്ലാജനറൽ സെക്രട്ടറി രജീഷ് ഐനൂർ, സുഗുതൻ അയിനൂർ,അഞ്ചു ഉൾപ്പെടെ നിരവധി പ്രമുഖരും നാട്ടുകാരും ഗ്രാമസഭയിൽ പങ്കെടുത്തു

Advertisement
WhiteswanTV Footer