മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതു യുഗ യാത്രക്ക് കൊണ്ടോട്ടിയിൽ ഉജ്ജലമായ സ്വീകരണം. ഈ മാസം ആറിന് കാസർകോട് നിന്ന് ആരംഭിച്ച യാത്ര കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീജില്ലകൾ സ്വീകരണം കഴിഞ്ഞ് ഇന്ന് രാവിലെ 9 മണിക്ക് മലപ്പുറം കോഴിക്കോട് അതിർത്തിയായ ഐക്കരപ്പടിയിൽ നിന്ന് ആരംഭിച്ച മഹാറാലി കൊണ്ടോട്ടിയിൽ സ്വീകരണം നൽകി.
വരാനിരിക്കുന്ന കാലം വിസ്മയിപ്പിക്കുന്നതും ഇനി യുഡിഎഫിന്റെ കാലമായിരിക്കുമെന്ന് വ ഡി സതീശൻ കൊണ്ടോട്ടിയിൽ പറഞ്ഞു.യുഡിഎഫ് നേതാക്കളെ കുഞ്ഞാലിക്കുട്ടി, മുഹമ്മദ് ബഷീർ എംപി, വിഎസ് ജോയ്, എ പി അനിൽകുമാർ,കെ പി എ മജീദ്, പി കെ ബഷീർ, ടിവി ഇബ്രാഹിം എംഎൽഎ തുടങ്ങിയ യുഡിഎഫിന്റെ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.




