Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് സംസ്ഥാന ജാഥയ്ക്ക് ഷോർണൂർ മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് കുളപ്പുള്ളിയിൽ ഉജ്ജ്വലവേൽപ്പ്. പഞ്ചവാദ്യവും, പൂക്കാവടിയും, ഇണക്കാളയും, ഗജവീരനും, വാധ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെയാണ് യാത്രയെ കുളപ്പുള്ളി നിയോജകമണ്ഡലം സ്വീകരിച്ചത്. കേരളത്തിൽ വി.ഡി. സതീശൻ കൊലീബി ജമാഅത്തെ സഖ്യത്തിൻ്റെ കോഓർഡിനേറ്ററെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വി.ഒ ബിജെപിയുമായി അന്തർധാരയുണ്ടാക്കിയാണ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പിന് നേരിടാൻ ഒരുങ്ങുന്നതെന്നും കോൺഗ്രസ് ലീഗ് ബിജെപി ജമാഅത്തെ ഇസ്ലാം കോർഡിനേറ്റർ ആയാണ് ഇപ്പോഴത്തെ പ്രവർത്തനം എന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമിയും, ആർഎസ്എസും സമൂഹത്തിൽ വർഗീയത കലർത്തുന്നു. ഇത് തുടർന്നാൽ കേരളം ഉണ്ടാകില്ലെന്നും വർഗീയതയെ പ്രതിരോധിക്കാൻ ഇടതു പക്ഷത്തിന് മാത്രമേ കഴിയു എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വിശ്വാസത്തെ ചേർത്ത് നിർത്തിയാൽ മാത്രമേ വർഗീയതയെ തുരത്താനാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സിപിഎം നടത്തുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് ഷൊർണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പുള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. എം. ആർ. മുരളി സ്വാഗതം പറഞ്ഞ പരിപാടിയിൽ മന്ത്രി എം.ബി. രാജേഷ്,ജാഥാ അംഗങ്ങളായ കെ. എസ് സലീഖ ,പി. സന്തോഷ് കുമാർ,അഡ്വ മാത്യു കുന്നപ്പള്ളി,പി.പി. ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer