തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിലെ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങളിൽ തീപിടിച്ചു. സ്റ്റേഷനിലെ ക്ലീനിങ് സ്റ്റാഫ് ചപ്പുചവറുകൾ കത്തിക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.
ആറ് ബൈക്കുകളും ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് തീ അണച്ചു. പിന്നാലെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽപ്പെട്ടത്തും മോഷണ വാഹനങ്ങളുമാണ് കൂടുതലും ഉണ്ടായിരുന്നത്.




