Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ്; കുറഞ്ഞത് 1000 രൂപക്ക് മേൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ഇടിവ് തുടർന്ന് സ്വർണം. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയിലെ ലാഭമെടുപ്പുമാണ് കാരണം. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ പ്രകടനം അളക്കുന്ന ഡോളർ സൂചിക രണ്ട് ശതമാനം കൂടി 97.15ലെത്തി. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ഇന്നലെ 4,993ൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഔൺസിന് 4,932 വരെ താഴ്ന്നു. നിലവിൽ 1.5 ശതമാനം നഷ്ടത്തിൽ 4,952 ഡോളർ എന്ന നിലയിലാണ്. വിലയിലെ ചാഞ്ചാട്ടം ഇനിയും തുടരുമെന്നാണ് വിദഗ്‍ധർ പറയുന്നത്.

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചൈനീസ് വിപണിയിൽ സ്വര്‍ണ വ്യാപാരം നടക്കാത്തതും വിലയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. ചൈനീസ് വിപണിയിലെ അനിയന്ത്രിത വ്യാപാരമാണ് സ്വർണവിസല ഉയർത്തുന്നതെന്ന് കഴിഞ്ഞ ദിവസം യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് ആരോപിച്ചിരുന്നു. ഇറാൻ– യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതും സ്വർണ വിലയിൽ മാറ്റമുണ്ടാക്കി. ഇന്ന് ജനീവയിലാണ് ഇരുവിഭാഗവും പങ്കെടുക്കുന്ന രണ്ടാം ഘട്ട സമാധാന ചർച്ച നടക്കുന്നത്. യുഎസും ഇറാനും സമവായത്തില്‍ എത്തിയാൽ സ്വർണവില ഇനിയും ഇടിയും.

Tags :

Recent News

Advertisement
WhiteswanTV Footer