Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടാക്സിയില്‍ കുഞ്ഞിനെ മറന്നുവെച്ചു; മിന്നല്‍ നീക്കത്തിലൂടെ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി ബെംഗളൂരു പോലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ബെംഗളൂരുവില്‍ ടാക്സിയില്‍ ഉറങ്ങിപ്പോയ നാലുവയസ്സുകാരനെ പോലീസ് ഇടപെടലിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. ഫെബ്രുവരി 14-നായിരുന്നു സംഭവം. യാത്ര കഴിഞ്ഞ് അപ്പാര്‍ട്ട്മെന്റിലെത്തിയ ദമ്പതിമാര്‍, കുട്ടി കൂടെയുണ്ടെന്ന ധാരണയില്‍ ടാക്സിയില്‍ നിന്നിറങ്ങി. എന്നാല്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന മകന്‍ കാറിലുണ്ടെന്ന കാര്യം അവര്‍ ശ്രദ്ധിച്ചില്ല. ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു.

കുറച്ചു സമയത്തിന് ശേഷം മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ പരിഭ്രാന്തരായി ‘നമ്മ 112’ (Namma 112) ഹെല്‍പ്പ്ലൈനില്‍ വിവരമറിയിച്ചു. സന്ദേശം ലഭിച്ച് വെറും രണ്ട് മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്തെത്തി. ടാക്സിയുടെ നമ്പറും ലൊക്കേഷനും വേഗത്തില്‍ കണ്ടെത്തിയ പോലീസ്, ഡ്രൈവറെ ഫോണില്‍ വിളിച്ച് കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തി.

വാഹനവുമായി ഉടന്‍ മാതാപിതാക്കളുടെ അടുത്തെത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബെംഗളൂരു പോലീസിന്റെ സമയോചിതവും കാര്യക്ഷമവുമായ ഇടപെടല്‍ മൂലം ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ മാതാപിതാക്കളുടെ കൈകളില്‍ സുരക്ഷിതമായി എത്തിക്കാന്‍ സാധിച്ചു. പോലീസിന്റെ ഈ വേഗത്തിലുള്ള നീക്കത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer