Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ ഇത്തവണ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ്‌ ആയിരുന്നതിനാൽ മത്സരിച്ചില്ലെന്നും, എല്ലാ ഇടത്തും പ്രചാരണത്തിന് എത്തേണ്ടതിനാലാണ് അന്ന് മത്സരിക്കാതിരുന്നത്. നിലവിൽ തന്റെ ആവശ്യങ്ങളോട് ഹൈക്കമാൻഡ് മുഖം തിരിക്കില്ലെന്നും പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങൾ എല്ലാം വിജയകരമായി ചെയ്തിട്ടുണ്ട്. സ്ഥാനാർഥികളിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും ആയിരിക്കും. വിജയസാധ്യത ആയിരിക്കണം മാനദണ്ഡം. സ്ഥാനാർഥികൾ ആയി ചിലരുടെ പേരുകൾ പ്രചരിക്കുന്നത് ശരിയല്ല. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. പാർട്ടി അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചില സീറ്റുകൾ വെച്ചുമാറണം. അത്തരം ചർച്ചകൾ മുന്നണിയിൽ നടക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ എല്ലാം പരിഹരിക്കും. മലബാറിൽ കോൺഗ്രസിന് ഇത്തവണ മികച്ച വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല. എല്ലാവരെയും ചേർത്ത് പിടിച്ചത് യുഡിഎഫ് ആണെന്നും മികച്ച സ്ഥാനാർഥികളെ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer