Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാ​ഗ് കശ്യപെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ മതം മാറ്റാൻ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ടെന്ന് ആവർത്തിച്ചു.

ഇങ്ങനെ കുറ്റകൃത്യം നടക്കുന്നുണ്ട്, കശ്യപ് ജിക്ക് മാനസിക പ്രശ്നങ്ങളാണ്. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും അദ്ദേഹത്തിന് പ്രശ്‌നമുണ്ട്, അദ്ദേ​ഹത്തെ ആരും ഇപ്പോൾ വിലയ്ക്കെടുക്കുന്നില്ല എന്നും നാരായൺ സിം​ഗ് വിമർശിച്ചു. സിനിമയുടെ ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിൽ പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വരെ വിഷയത്തിൽ രം​ഗത്തെത്തിയിരുന്നു.

Advertisement
WhiteswanTV Footer