Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; മദ്യലഹരിയിൽ മകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ അമ്മ രാധ (75) മരിച്ചെന്നും ആരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നുമായിരുന്നു ഗിരീഷ് നാട്ടുകാരോടു പറഞ്ഞത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. ഇതിനാൽ രാധ മരിച്ചവിവരം നാട്ടുകാരിൽ ചിലർ പോലീസിലറിയിച്ചു. പോലീസെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നു.

രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടുപറഞ്ഞു. മദ്യലഹരി മാറിയാലേ സത്യമറിയാൻ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

വിവാഹിതനായ ഗിരീഷ് ഭാര്യയും മക്കളുമായി പിണങ്ങി അമ്മയ്ക്കൊപ്പമാണ് താമസം. മൃതദേഹം ബുധനാഴ്ച ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്നും, റിപ്പോർട്ടുലഭിച്ചാൽമാത്രമേ മരണകാരണം വ്യക്തമാകൂയെന്നും പോലീസ് പറഞ്ഞു.

Advertisement
WhiteswanTV Footer