കാബൂൾ: ആശങ്ക വിതച്ച് മറ്റൊരു യുദ്ധം കൂടി. അഫ്ഘാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. അഫ്ഗാൻ സേന തിരിച്ചടിച്ചു. 19 പാക്ക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാൻ അവകാശപ്പെട്ടു. 130 താലിബാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു. തങ്ങൾക്ക് ക്ഷമ നശിച്ചെന്നും ഇനി യുദ്ധത്തിലേക്ക് കടക്കുയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയാണ് സംഘർഷം തുടങ്ങിയത്. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നു.






