Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരി​ഗണിച്ച് കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ സ്ഥിരപ്പെടുത്തി. കൊല്ലം – എറണാകുളം മെമു സ്പെഷ്യൽ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റെയിൽവേ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. കേന്ദ് സഹമന്ത്രി ജോർജ് കുര്യനാണ് ട്രെയിനുകൾ സ്ഥിരപ്പെടുത്തിയുള്ള റെയിൽവേ മന്ത്രിയുടെ അറിയിപ്പ് ലഭിച്ചെന്ന വാർത്ത പങ്കുവെച്ചത്. നിലവിൽ സ്പെഷ്യൽ ട്രെയിനായി ഓടുന്ന സർവീസുകളാണ് ഇനിമുതൽ സ്ഥിരമായി സർവീസ് നടത്തുക. സ്ഥിരമാക്കിയ ട്രെയിനുകൾ ഇവയാണ്-

വിശാഖപട്ടണം – കൊല്ലം സ്പെഷ്യൽ ഇനി മുതൽ വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ് ആയി ഓടും.
പാലക്കാട് – കണ്ണൂർ സ്പെഷ്യൽ ഇനി പാലക്കാട് – കണ്ണൂർ എക്സ്പ്രസ് ആയി സർവീസ് നടത്തും
കണ്ണൂർ – കോഴിക്കോട് സ്പെഷ്യൽ കണ്ണൂർ – കോഴിക്കോട് എക്സ്പ്രസ് ആയും ഓടും.
തിരുവനന്തപുരം നോർത്ത് – മംഗളൂരു സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത് – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആയി ഓടും.
കൊല്ലം – എറണാകുളം സ്പെഷ്യൽ, എറണാകുളം -കൊല്ലം മെമു ആയി ഓടും.
എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആയും സർവീസ് നടത്തും.

Recent News

Advertisement
WhiteswanTV Footer