കൊച്ചി: റിലീസ് തടഞ്ഞുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ നിലനിൽക്കെ കേരള സ്റ്റോറി 2 രാജ്യത്തിന്റെ മറ്റിടങ്ങളിൽ പ്രദർശിപ്പിക്കാൻ നീക്കം. ബംഗാളിൽ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഇത് സംബന്ധിച്ച് നിർമ്മാതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി കോടതിയിൽ എത്തിയിട്ടുണ്ട്. സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത അപ്പീലിൽ ഹൈക്കോടകി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും.




