കൊച്ചി: സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണ വില. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 2320 രൂപ വർധിച്ച് 1,20,800 രൂപയിലെത്തി നിൽക്കുകയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,480 രൂപയായിരുന്നു വില. അതിന് മുൻപത്തെ ദിവസം രാവിലെയും ഉച്ചക്കും തുടർച്ചയായി സ്വർണ വില കുറയുകയായിരുന്നു. ഇപ്പോൾ വീണ്ടും സ്വർണ വിലയിൽ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹12,405 രൂപയും പവന് ₹99,240 രൂപയുമായി. വെളളി നിരക്കുകളും മാറിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 15 രൂപ കൂടി ഇന്ന് 295 രൂപക്കാണ് വ്യാപാര നടക്കുന്നത്.






