ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി എംപി കങ്കണ റണൗട്ട്. രാഹുൽ ഗാന്ധി രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇന്ത്യ വിരുദ്ധ ശക്തികളുടെ കയ്യിലെ പാവയാണെന്നും കങ്കണ പരിഹസിച്ചു. രാഹുലിനെ രാജ ബേട്ട എന്ന് വിളിച്ച കങ്കണ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പക്വതയില്ലാത്ത അദ്ദേഹത്തിന്റെ കുറഞ്ഞ ഐക്യൂ ഇന്ത്യക്ക് വലിയ ഭീഷണിയാണെന്നും കൂട്ടിച്ചേർത്തു.






