ടെഹ്‌റാന്‍: യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനകളുമായി ഇറാന്‍. അമേരിക്കയുമായി ചര്‍ച്ച സാധ്യതകള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇറാന്റെ മുതിര്‍ന്ന നേതാവ് അലി ലാറിജാനി. ഇറാന്‍ ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അമേരിക്കന്‍ സൈനികര്‍ മരിച്ചു തുടങ്ങിയപ്പോള്‍ ട്രംപിന് ഭയവും തുടങ്ങി. ട്രംപിന്റെ ഇസ്രയേല്‍ ഫസ്റ്റ് നയങ്ങളാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയില്‍ ആക്കുന്നതെന്നും അമേരിക്കന്‍ സൈനികരെ ട്രംപ് കുരുതികൊടുക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.






