കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് കളി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി സൗത്ത് ആഫ്രിക്ക മാറും.
ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രമാണ് ബാറ്റിങ് നിരയുടെ കരുത്ത്. ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് തവണ തോല്‍പ്പിച്ചുണ്ട് ന്യൂസലന്‍ഡ്. 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും 2025ലെ ചാംപ്യന്‍സ് ട്രോഫിയിലുമാണ് കിവീസ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.



