ടെഹ്‌റാന്‍: ശനിയാഴ്ച്ചയാണ് ഇസ്രയേല്‍-അമേരിക്ക സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നത്. പിന്നാലെ ഇറാനും ഇത് സ്ഥിരീകരിച്ചു. രാജ്യത്ത് ഖമനേയിക്ക് പിന്‍ഗാമിയേയും പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടയിലാണ് ഖമനേയി മരിച്ചിട്ടില്ലെന്നും ആഫ്രിക്കയിലെ സഹാറ മരുഭൂമി പ്രദേശത്ത്‌വച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ കണ്ടു എന്ന വാദത്തോടെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളടക്കം പ്രചരിക്കാന്‍ തുടങ്ങിയത്.
എന്നാല്‍ ഈ ഫോട്ടോകള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ ഇത് ഇപ്പോഴത്തേതല്ലെന്ന് കണ്ടെത്തി. അയത്തുള്ള അലി ഖമനേയിയുടെ ഈ ചിത്രങ്ങള്‍ 2014ലെ ആണ്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഇതിന്റെ വീഡിയോ 2014 ഒക്ടോബര്‍ 11ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ടെഹ്‌റാനിലെ മലനിരകളില്‍ നടക്കാനിറങ്ങിയ ചിത്രങ്ങളാണ് അത്.




