കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജാസ്‌ലിയയെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവിൽ കഴിയവേ, വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്.
പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടർന്ന് കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലും നടത്തിയതോടെ സിറിയക് പി. ജോർജ് ആണ് ഇതെന്ന് പോലീസ് മനസ്സിലാക്കി. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടൻതന്നെ അങ്കമാലി പോലീസിന് കമാറും.






