Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മരണമില്ലാത്ത വിസ്മയം; മണിനാദം നിലച്ചിട്ട് 10 വര്‍ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചാലക്കുടി: മലയാളിയുടെ പ്രിയ കലാകാരന്‍ കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. നടനായും ഗായകനായും തിളങ്ങിയ മണി ഇ്‌നും ജനഹൃദയങ്ങളില്‍ ജീവിക്കുകയാണ്. കറുത്ത മുത്തെന്ന് സ്വയം വിളിച്ച, നീളമേറിയ ചിരിയിലൂടെ മനസില്‍ ഇടം പിടിച്ച കലാകാരന്‍. കാലമേറെ കഴിഞ്ഞിട്ടും ആ നൊമ്പരം മായാതെ ഇന്നും മനസില്‍.

ചാലക്കുടിയുടെ മണ്ണില്‍ നിന്നും ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പൊരുതിക്കയറി ഉയരങ്ങളില്‍ എത്തിയപ്പോഴും തന്റെ വേരുകള്‍ മുറുകെപ്പിടിച്ച ആളായിരുന്നു മണി. തേടിയെത്തിയവരെ എല്ലാം ഇരുകൈയ്യും നീട്ടി സഹായിച്ചു. നാടന്‍പാട്ടന്നെ കലാരൂപത്തെ ജനകീയമാക്കിയതില്‍ മണിയോളം പങ്കുവഹിച്ച മറ്റൊരാളില്ലെന്നും പറയാം.

മണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകള്‍ ശ്രീലക്ഷ്മിയെ ഡോക്ടറാക്കുകയെന്നത്. അച്ഛന്‍ ഒപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മകള്‍. അതേസമയം, മണിയുടെ സ്മാരകം വൈകുന്നതില്‍ ദുഃഖമുണ്ടെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് സ്മാരകം വൈകുന്നതെന്നും അദ്ദേഹം പറയുന്നു.

Recent News

Advertisement
WhiteswanTV Footer