തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തെ ചൊല്ലി തിരുവനന്തപുരത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ചതായും രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും മേയര്‍ വിവി രാജേഷ് പ്രതികരിച്ചു.






