കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദന ദാസ് വധക്കേസില്‍ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു.
2023 മെയ് 10ന് പുലര്‍ച്ചെയാണ് ഏവരേയും ഞെട്ടിച്ച ആ സംഭവം. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം.
നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി ജി സന്ദീപിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയിരുന്നു






