Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂരിൽ പത്മജ വേണുഗോപാൽ ജയിക്കും: സുരേഷ് ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന പത്മജ വേണുഗോപാൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ രാഷ്ട്രീയ സാഹചര്യം പ്രത്യേകതയുള്ളതാണെന്നും ജനങ്ങളുടെ പിന്തുണ ലഭിച്ചാൽ വിജയം അനായാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന ജനങ്ങളുടെ കൂട്ടുത്തരവാദിത്വവും പിന്തുണയും പത്മജയ്ക്ക് അനുകൂലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി. മുൻകാല തിരഞ്ഞെടുപ്പ് പരാജയങ്ങൾ ഇപ്പോൾ പ്രസക്തമല്ലെന്നും ഇന്നത്തെ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതും സമാനമായ സാഹചര്യത്തിലൂടെയാണെന്ന് ഓർമിപ്പിച്ച സുരേഷ് ഗോപി, ഇന്നത്തെ വോട്ടർമാർ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവരാണെന്നും പറഞ്ഞു. ജനങ്ങളുടെ ഈ മാറ്റം തൃശ്ശൂരിൽ അട്ടിമറി വിജയത്തിന് വഴിവെയ്ക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് കേരളത്തിൽ വലിയ മുന്നേറ്റം നേടാൻ വോട്ടർമാരിലെ ഈ മാറ്റം സഹായിക്കുമെന്ന വിശ്വാസവും സുരേഷ് ഗോപി പ്രകടിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer