മുംബൈ: ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ഘുരന്ധര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ ചിത്രം വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. മാര്‍ച്ച് 19ന് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാനിരിക്കെ ട്രെയിലര്‍ ഇറങ്ങിയിരിക്കുകയാണ്. ആക്ഷനും വയലന്‍സുമൊക്കെ അതിന്റെ പീക്കിലേക്ക് എത്തുന്നതായിരിക്കും രണ്ടാം ഭാഗം എന്നുറപ്പിക്കുകയാണ് ട്രെയിലര്‍.
ഹിന്ദുമതം പേടിത്തൊണ്ടന്മാരുടേതാണ് എന്ന് ഡയലോഗോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഇതുവരെ കണ്ട വയലന്‍സൊക്കെ വെറും ട്രെയിലര്‍ മത്രമാണെന്ന് സൂചിപ്പിക്കുകയാണ് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍. രണ്‍വീറിനും സഞ്ജയ് ദത്തിനും അര്‍ജുന്‍ രാംപാലിനും പുറമെ സാറ അര്‍ജുന്‍, രാകേഷ് ബേദി, ഡാനിഷ് പണ്ഡോര്‍, ഗൗരവ് ഗേര, സൗമ്യ ടണ്ടന്‍ എന്നിവരും ചിത്രത്തിലുണ്ട്.




