സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടി അപകടം; വിദ്യാർഥി മരിച്ചു, മൂന്നുപേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയർ പൊട്ടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ (16) ആണ് റോഡിൽ തെറിച്ചുവീണതിനെത്തുടർന്ന് മരിച്ചത്. സമീപത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിച്ച സുഹൃത്തുക്കളായ ആദിൽ, അദ്‌നാൻ, യാസിൻ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി -പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതിക്ഷേത്രത്തിന് സമീപത്തെ റോഡ് ഇറക്കത്തിലാണ് സംഭവം. സുഹൃത്തുക്കളായ നാലുപേരും സ്‌കൂട്ടറിൽ തുറയൂരിലുള്ള പള്ളിയിലേക്ക് പോകുകയായിരുന്നു. പുറകിലെ ടയർ പൊട്ടിത്തെറിക്കുകയും സ്‌കൂട്ടർ മറിയുകയുമായിരുന്നു. ഏറ്റവും പിറകിലായി യാത്രചെയ്ത ബിലാൽ റോഡിൽ തെറിച്ചുവീഴുകയായിരുന്നു. കാപ്പാട് ഇലാഹിയ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് മുഹമ്മദ് ബിലാൽ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.