തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാടാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബൈക്കുകൾ അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം.






