പട്ന: ഉത്തർപ്രദേശിലെ ബറേലി–ഹരിദ്വാർ ദേശീയപാതയിലെ റോഡിലെ ഒരു കുഴി 50കാരിയായ വിനീത ശുക്ലയ്ക്ക് അത്ഭുതകരമായി ജീവൻ തിരികെ ലഭിക്കാൻ കാരണമായി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വിനീതയെ രക്ഷപ്പെടാൻ സാധ്യത കുറവെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 24ന് ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഹൈവേയിലെ ഒരു വലിയ കുഴിയിൽ വാഹനം കുലുങ്ങിയതോടെ വിനീത അപ്രതീക്ഷിതമായി ശ്വാസം എടുക്കാൻ തുടങ്ങി. തുടർന്ന് പിലിബിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പാമ്പുകടിയേറ്റിരിക്കാമെന്ന സംശയത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം വിനീത സുഖം പ്രാപിച്ച് ഇപ്പോൾ വീട്ടിലേക്ക് മടങ്ങി കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ്.






