Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: patna

വിവാഹിതയായ കാമുകിയെ കാണാന്‍ വീട്ടിലെത്തി; ബിഹാറിൽ യുവാവിനെ തല്ലിക്കൊന്നു

പട്‌ന: വിവാഹിതയായ കാമുകിയെ അര്‍ധരാത്രിയില്‍ കാണാന്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. 23കാരനായ ബാദല്‍ സിങ്ങാണ് കൊല്ലപെട്ടത്. ഒരു കുട്ടിയുടെ അമ്മ കൂടിയായ കാജല്‍ കുമാരിയെന്ന യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം. പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കാമുകി കാജല്‍ കുമാരിയെയും മാതാവാവിനെയും […]
Read more

വീട്ടുവളപ്പിലെ മരത്തില്‍ നിന്നും നാരങ്ങ പറിച്ചു കൗമാരക്കാരനെ ഉടമ തല്ലിക്കൊന്നു

പട്‌ന: ബിഹാറിലെ നളന്ദ ജില്ലയില്‍ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങാ പറിച്ച കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. കൂട്ടി നാരങ്ങാ പറിച്ചതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടയുന്ന സ്ഥിതിയും ഉണ്ടായി. ക്രമസമാധാനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ പൊലീസിനും നടപടി സ്വീകരിക്കേണ്ടി വന്നു. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണ്. കൃത്യമായ അന്വേഷണം നടത്തുമെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നാണ് പൊലീസ് നാട്ടുകാരെ അറിയിച്ചിരിക്കുന്നത്. അതേസമയം എന്താണ് […]
Read more

ആംബുലൻസ് കുഴിയിൽ വീണു: യുവതിക്ക് പുതുജീവൻ

പട്ന: ഉത്തർപ്രദേശിലെ ബറേലി–ഹരിദ്വാർ ദേശീയപാതയിലെ റോഡിലെ ഒരു കുഴി 50കാരിയായ വിനീത ശുക്ലയ്ക്ക് അത്ഭുതകരമായി ജീവൻ തിരികെ ലഭിക്കാൻ കാരണമായി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വിനീതയെ രക്ഷപ്പെടാൻ സാധ്യത കുറവെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 24ന് ഡിസ്ചാർജ് ചെയ്തു. വീട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഹൈവേയിലെ ഒരു വലിയ കുഴിയിൽ വാഹനം കുലുങ്ങിയതോടെ വിനീത അപ്രതീക്ഷിതമായി ശ്വാസം എടുക്കാൻ തുടങ്ങി. തുടർന്ന് പിലിബിത്തിലെ ന്യൂറോസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പാമ്പുകടിയേറ്റിരിക്കാമെന്ന സംശയത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം […]
Read more

ബീഹാർ തെരഞ്ഞെടുപ്പ്; വമ്പൻ പ്രഖ്യാപനങ്ങളുമായി എന്‍ഡിഎ

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ. തൊഴില്‍, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. വിവിധ കക്ഷി നേതാക്കള്‍ ചേര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, മുഖ്യമന്ത്രി […]
Read more

ബിഹാർ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി ഈ മാസം 30 ന് പ്രധാനമന്ത്രി വീണ്ടും ബീഹാറിലെത്തും

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിന് പിന്നാലെഈ മാസം 30ന് എൻഡിഎ പ്രചാരണത്തിനായി വീണ്ടും പ്രധാനമന്ത്രി ബീഹാറിലെത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തി കാട്ടിയാണ് പ്രചരണം. നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്നാണ് തേജസ്വി യാദവ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും. ബിഹാറിലെ കുറ്റകൃത്യങ്ങളും പോലീസിലെ വീഴ്ചയും ഉയർത്തിക്കാട്ടി […]
Read more

ബിഹാറില്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കുട്ടികളുടെ മൃതദേഹം

പട്‌ന : ബിഹാറില്‍ വീടിനുള്ളില്‍ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അജ്ഞലി കുമാരി (15) അന്‍ഷുല്‍ കുമാര്‍ (10) എന്നിവരെയാണ് മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ കിടന്ന കിടക്ക പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളില്‍ മരിച്ച […]
Read more

കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന

പട്ന: കൊച്ചി മോഡൽ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാനൊരുങ്ങി പട്ന. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്. പട്ന നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇത് കൂടുതൽ സഹായകരമാകുകയും ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര കൂടി ലക്ഷ്യമിട്ടാണ് പട്നയിൽ വാട്ടർ മെട്രോ […]
Read more

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളി; ട്രെയിനിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ വന്ന് തട്ടുകയായിരുന്നു. ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്ന മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. കുട്ടികളുടെ മൃതശരീരങ്ങൾ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer