പട്ന: വിവാഹിതയായ കാമുകിയെ അര്‍ധരാത്രിയില്‍ കാണാന്‍ എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. 23കാരനായ ബാദല്‍ സിങ്ങാണ് കൊല്ലപെട്ടത്. ഒരു കുട്ടിയുടെ അമ്മ കൂടിയായ കാജല്‍ കുമാരിയെന്ന യുവതിയുമായി ബാദല്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
കാജല്‍ കുമാരി ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം. പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ടൗണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കാമുകി കാജല്‍ കുമാരിയെയും മാതാവാവിനെയും പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.






