പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ അടൂര്‍ നഗരസഭ അധ്യക്ഷന്‍ ബാബു ദിവാകരന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം.
അടൂര്‍ മണ്ഡലത്തില്‍ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിലെ എതിര്‍പ്പാണ് ബാബു ദിവാകരന്റെ രാജിക്ക് പിന്നില്‍. അടൂരില്‍ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയില്‍ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരന്റെ ആവശ്യം. നേരത്തെ അടൂര്‍ മണ്ഡലത്തില്‍ ബാബു ദിവാകരന്റെ പേരും പരിഗണിച്ചിരുന്നു. രമ്യാ ഹരിദാസിനെ കോണ്‍ഗ്രസ് അടൂരില്‍ മത്സരിപ്പിക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ സംഭവങ്ങള്‍.






