Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിലിണ്ടർ ഒളിപ്പിച്ചു, മോദി സർക്കാരിനെതിരെ പ്രതിഷേധം; പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം. പാർലമെന്റിന് മുന്നിൽ അടുപ്പുകൂട്ടി സമരം ചെയ്താണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയത്. സിലിണ്ടറുകളുടെ ലഭ്യതക്കുറവ് സാധാരണക്കാരെ വലയ്ക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ വീഴ്ചകൾക്കെതിരെ പ്രതിപക്ഷം സഭയ്ക്ക് പുറത്ത് ഇത്തരമൊരു സമരമുറ സ്വീകരിച്ചത്.

പ്രതിഷേധത്തിനിടെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. “സിലിണ്ടർ കാണാനില്ലെന്നും നരേന്ദ്ര മോദി അത് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും” ആരോപിച്ചായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മുദ്രാവാക്യം വിളികൾ. പാചകവാതക വിതരണത്തിലെ തടസ്സവും ക്ഷാമവും ജനജീവിതം ദുസ്സഹമാക്കുന്നുവെന്നും ഇതിന് സർക്കാർ അടിയന്തരമായി മറുപടി പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer