Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലഡാക്ക് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്കിനെ തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇദ്ദേഹത്തിന്റെ തടങ്കൽ ഉടൻ പിൻവലിക്കാൻ ഉത്തരവിട്ടത്.

ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചാണ് തടങ്കൽ പിൻവലിക്കുന്ന നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെയാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അദ്ദേഹത്തെ പിടികൂടിയത്.

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും പ്രദേശത്തിന് ഭരണഘടനാപരമായ പ്രത്യേക സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ് സോനം വാങ്ചുക്ക്. സാമൂഹിക പ്രവർത്തകനായും വിദ്യാഭ്യാസ രംഗത്തെ നവോത്ഥാന പ്രവർത്തകനായും അദ്ദേഹം അറിയപ്പെടുന്ന വ്യക്തിയാണ്.

Advertisement
WhiteswanTV Footer