Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തില്‍ തെരഞ്ഞെടുപ്പ് എന്ന്? ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് വാര്‍ത്താസമ്മേളനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. വൈകിട്ട് 4 മണിക്ക് വാര്‍ത്താസമ്മേളനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 17നും 24നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ് എന്നാണ് വിവരം. വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ പരിഗണിച്ചാവും തിയതികള്‍ തീരുമാനിക്കുക. ഒറ്റഘട്ടമായിരിക്കും കേരളത്തിലെ വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മേയ് ആദ്യവാരം നടന്നേക്കും.

ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീണ്ടുപോകാന്‍ ഇടയാക്കിയത്. പരാതി പരിഹരിക്കാനുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. അസമിലും ബംഗാളിലും വിവിധ ഘട്ടങ്ങളിലായിട്ട് ആയിരിക്കും വോട്ടെടുപ്പ്. കേരളത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണല്‍ സിഇഒ പിബി നൂഹ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer