Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ സന്ദീപ് വാര്യർക്കായി ഫ്ലക്സ് ബോർഡുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ തവനൂർ മണ്ഡലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പൊറൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തവനൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


​മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.ടി. ജലീൽ തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിൽ, അദ്ദേഹത്തെ നേരിടാൻ യുഡിഎഫ് ആരെ ഇറക്കും എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. നിലവിലെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് കോൺഗ്രസിന്റെ പരിഗണനയിലുള്ള പ്രധാന പേരുകൾ. ഇവരിലൊരാൾ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ടെങ്കിലും പാർട്ടിയിൽ നിന്ന് ഇതുവരെ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല.


​സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കവെ ‘സന്ദീപ് വാര്യർക്ക് സ്വാഗതം’ എന്ന വാചകങ്ങളോടെ താഴെത്തട്ടിലുള്ള പ്രവർത്തകർ തന്നെ രംഗത്തിറങ്ങിയത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വി.എസ്. ജോയിയും സന്ദീപ് വാര്യരും ഒരുപോലെ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പുറത്തുവരുന്ന സ്ഥാനാർത്ഥി പട്ടികയോടെ മാത്രമേ തവനൂരിലെ ചിത്രം പൂർണ്ണമായും വ്യക്തമാകൂ.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer