ചേരുവകള്‍
- 3 കപ്പ് -മൈദ
- 1 ഉള്ളി (നന്നായി അരിഞ്ഞത്)
- വെളുത്തുള്ളി 4-5 അല്ലി
- വേവിച്ച ചിക്കന്‍ 1 കപ്പ്
- 1 ടേബിള്‍ സ്പൂണ്‍ എണ്ണ
- കുറച്ച് ചെറുതായി അരിഞ്ഞ മല്ലിയില
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തില്‍ മാവില്‍ ഒരു നുള്ള് ഉപ്പും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴച്ച് സെറ്റ് ആകാന്‍ വെക്കാം. മോമോസിനുള്ള സ്റ്റഫിങ് ഉണ്ടാക്കാന്‍ ഒരു പാത്രത്തില്‍ ചതച്ച ചിക്കന്‍, ഉള്ളി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരിഞ്ഞത് ഇടുക. ഇതിലേക്ക് എണ്ണ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ശേഷം മാവ് ഉരുളകളാക്കി, ഉണങ്ങിയ മാവില്‍ പൊതിഞ്ഞ് ചെറിയ നേര്‍ത്ത ഉരുളകളാക്കി എടുക്കുക.
ശേഷം മോമോസ് ഫില്ലിങ് അതിന്റെ നടുവില്‍ നിറച്ച് ഷേപ്പ് നല്കിയ ശേഷം അടയ്ക്കാം. ഇങ്ങനെ എല്ലാം ചെയ്തെടുക്കുക. ശേഷം ഇഡ്ഡലി പാത്രത്തില്‍ വേവിച്ചെടുക്കാം. താഴെ വെള്ളവും മുകളില്‍ മോമോസും വെച്ച് ആവിയില്‍ വേവിച്ചെടുത്താല്‍ ചിക്കന്‍ മോമോസ് റെഡി!






