ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിക്കാത്തത് കണക്കിലെടുത്തു ഗള്‍ഫ് രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി സിബിഎസ്ഇ. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി.
പരീക്ഷാഫലം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് അറിയിക്കും. സ്‌കൂളില്‍ നിന്നും നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കുകള്‍, ഇതുവരെ നടത്തിയ യൂണിറ്റ് ടെസ്റ്റുകളുടെ ഫലം, പ്രോജക്ട് മാര്‍ക്കുള്‍, അക്കാദമിക് പ്രകടനം എന്നിവയെല്ലാം കണക്കിലെടുക്കാകും ഫലം നിര്‍ണയിക്കുക.




