ന്യൂയോര്‍ക്ക്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയ്ക്ക് ഹോളിവുഡില്‍ വര്‍ണാഭമായ തുടക്കം. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ മൈക്കിള്‍ ബി. ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്‌ലി മികച്ച നടിയുമായി. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
സംവിധായകനുള്‍പ്പെടെ ആറു പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ ഷോണ്‍ പെന്‍ നേടി. ‘സിന്നേഴ്‌സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. കൊറിയന്‍ സിനിമയായ കെപോപ്പ് ഡീമന്‍ ഹണ്ടേഴ്‌സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.






