Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച് എ. സുരേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കോൺഗ്രസിൽ ചേരുമെന്ന് സ്ഥിരീകരിച്ച് വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. അംഗത്വം സ്വീകരിച്ച ശേഷം മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രചാരണവും ആരംഭിക്കും. കോൺഗ്രസിൽ ചേരുക താൻ സ്വയം എടുത്ത തീരുമാനം മാത്രമാണെന്നും, നേതൃനിർദ്ദേശമല്ലെന്നുമാണ് സുരേഷിന്റെ വിശദീകരണം.

നേരത്തേ യു.ഡി.എഫ് സ്വീകരിച്ച സുരേഷ്, സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം മറ്റെന്തെങ്കിലും പാർട്ടിയിലേക്ക് ചേരാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം നിലപാട് തിരുത്തിയാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്.

“കമ്മ്യൂണിസ്റ്റ് പാർട്ടി പേരിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു ഘടനയായി മാറിയിരിക്കുന്നു. പാർട്ടിയിലും ഭരണത്തെയും സ്‌നേഹിക്കുന്നവരായി രണ്ട് വിഭാഗം രൂപപ്പെട്ടിരിക്കുന്നു. അധികാരത്തിലുള്ള വിഭാഗം പാർട്ടിയെ നിയന്ത്രിക്കുന്നു. ഇടതുപക്ഷ മൂല്യങ്ങൾ ഇല്ലാതാകുകയാണ്. ഇത്തരം സാഹചര്യത്തിൽ, ഇന്ത്യയിലെ ഏറ്റവും വലിയ മതേതര കക്ഷിയായ കോൺഗ്രസിൽ ചേരാൻ ഞാൻ തീരുമാനിച്ചു.എന്നാണ് സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്

മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിത്വ സംബന്ധിച്ച ചോദ്യത്തിന് സുരേഷ് പറഞ്ഞു: “മത്സരിക്കാൻ ഏത് നിലയിലാണോ ചിന്തിക്കുന്നത്, കോൺഗ്രസ് അതിന് അനുസരിച്ച് തീരുമാനിച്ചിട്ടുണ്ട്. ഫീൽഡിൽ പ്രവർത്തിക്കുന്ന പ്രവർത്തകർ കൈപ്പത്തി ചിഹ്നം ലഭിക്കുന്നത് നല്ലതാണ് എന്ന് പറയുന്നു. ഇത് വാസ്തവമാണ്. മുൻപ് എടുത്ത നിലപാട് എനിക്ക് ഇപ്പോഴും ഒറ്റത്തവണയായിരുന്നു; പക്ഷേ കോൺഗ്രസിൽ ചേരുന്നതിൽ എന്ത് പ്രശ്നമുണ്ടെന്നു ഞാനറിയുന്നു. ഇന്ത്യൻ രാഷ്ട്രീയം വർഗീയതയ്‌ക്കെതിരെ പോരാടുന്നവരാണ് കോൺഗ്രസ് എന്നും അദ്ധേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഎം വിട്ട ടി.കെ. ഗോവിന്ദന്റെ കാര്യത്തെയും സുരേഷ് ചൂണ്ടിക്കാട്ടി. വർഷങ്ങളായി അറിയുന്ന സഖാവാണ് ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സഖാവാണ് അദ്ദേഹം. പത്രസമ്മേളനത്തിൽ കാണുന്നതിലൂടെ അദ്ദേഹത്തിന്റെ പടിയിറക്കം എത്രത്തോളം വേദനാജനകമാണെന്ന് മനസിലാകും. ഇത്ര പ്രശ്‌നങ്ങളുള്ള തെരഞ്ഞെടുപ്പ് ചരിത്രം മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് ചോദിക്കാം. എന്നും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer