Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നി ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34, ഉദയഗിരി പുളിമൂട്ടിൽ താമസിക്കുന്ന സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. പുനലൂർ-ഇടമൺ പാതയിലെ പാപ്പന്നൂർ സമീപത്ത് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പന്നി ചാടി ആക്രമിക്കുകയായിരുന്നു.

മകനെ പുനലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ പോവുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇരുവരും ദൂരേക്ക് തെറിച്ച് വീണു. അലർച്ച കേട്ട് സ്ഥലത്തെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.

പരിക്കുകൾ ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേയും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖം, കൈകൾ, കാലുകൾക്ക് പരിക്കുകൾ പറ്റി. പ്രദേശത്ത് നേരത്തേ നിന്നുമുള്ള കാട്ടുപന്നിശല്യം രൂക്ഷമായ സാഹചര്യമാണ്.

Recent News

Advertisement
WhiteswanTV Footer