Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രമേഷ് പിഷാരടിക്ക് ജാതി പ്രിവിലേജുണ്ടെന്ന് ദിനു വെയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി എത്തിയതിനെ ജാതി പ്രിവിലേജുമായി ബന്ധപ്പെടുത്തി വിമർശിച്ച് ദിനു വെയിൽ. സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതും രമേഷ് പിഷാരടിക്ക് ലഭിച്ചതും ജാതി പ്രിവിലേജാണെന്ന് ദിനു വെയിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. അതേസമയം, വൈക്കത്ത് തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് സണ്ണി എം കപിക്കാട് പ്രതികരിച്ചു. തന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സംഘ്പരിവാർ ശക്തികൾ വലിയ രീതിയിലുള്ള എതിർപ്പുമായി രംഗത്തെത്തിയിരുന്നതായും, അവരെ മറികടന്ന് മുന്നോട്ടുപോകാൻ കോൺഗ്രസിന് സാധിക്കാത്തതാകാം തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംസാരിച്ചത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലാണെന്നും, സജീവ പരിഗണനയിലുണ്ടായിരുന്ന പേര് അവസാന നിമിഷം വെട്ടിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും സണ്ണി എം കപിക്കാട് കൂട്ടിച്ചേർത്തു. എല്ലാ നേതാക്കളെയും കണ്ട് നേടിയെടുക്കേണ്ട ഒന്നല്ല സ്ഥാനാർത്ഥിത്വം എന്ന് താൻ വിശ്വസിക്കുന്നുവെന്നും സീറ്റ് നിഷേധിച്ചതിലെ രാഷ്ട്രീയം സമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Advertisement
WhiteswanTV Footer