ജയ്പൂർ: ജയ്പൂർ: രാജസ്ഥാനിൽ 2028-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിന് സൂചന നൽകി മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നാലാം തവണയും മുഖ്യമന്ത്രിയാകാൻ വ്യക്തിപരമായി ആഗ്രഹമില്ലെങ്കിലും പാർട്ടിയുടെ താൽപ്പര്യവും ഹൈക്കമാൻഡിന്റെ തീരുമാനവും അനുകൂലമായാൽ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്ന് തവണ മുഖ്യമന്ത്രിയായത് വലിയ നേട്ടമാണെന്നും ഗെലോട്ട് പറഞ്ഞു.


