തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 255 രൂപ കുറഞ്ഞ് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,175 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,13,400 രൂപയാണ്. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ പവനിന് 2,040 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ വൈകിട്ട് ഒരു പവൻ സ്വർണത്തിന് 1,15,440 രൂപയായിരുന്നു വില. രാവിലെ രേഖപ്പെടുത്തിയ വില 1,15,680 രൂപയായിരുന്നു. ഈ വർഷം ജനുവരി 29-നാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.
ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുള്ള വ്യതിയാനങ്ങളും ആഭ്യന്തര സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. വിപണിയിൽ ഇപ്പോൾ വില താഴ്ന്ന പ്രവണത തുടരുകയാണ്. വില ഇനിയും കുറയുമോ എന്ന ആശങ്കയിലും ആകാംക്ഷയിലുമാണ് ജ്വല്ലറി ഉടമകളും വിപണി നിരീക്ഷകരും. അന്താരാഷ്ട്ര സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയിലെ മാറ്റങ്ങൾ.






