സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആർജെഡിയിൽ വൈസ് പ്രസിഡന്റ് വി. സുരേന്ദ്രൻപിള്ള രാജി വെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. സുരേന്ദ്രൻപിള്ള പാർട്ടിയിൽ നിന്ന് രാജിവെച്ചു. എൽഡിഎഫിൽ ആർജെഡിക്ക് കൂടുതൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ സീറ്റ് നേടാൻ കഴിയാത്തതിൽ അസന്തോഷമുണ്ടെന്നും രാജിക്കത്ത് സംസ്ഥാന പ്രസിഡന്റിന് നൽകിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നുവെന്നും സുരേന്ദ്രൻപിള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മതിയായ പ്രാതിനിധ്യം ലഭിക്കാത്ത പക്ഷം സീറ്റുകൾ ഏറ്റെടുക്കാതെ പുറത്തുനിന്ന് പിന്തുണ നൽകാമെന്നായിരുന്നു മുൻ തീരുമാനം. എന്നാൽ, പിന്നീട് പാർട്ടി മൂന്ന് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ആ തീരുമാനം മാറ്റപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് സീറ്റുകൾ മാത്രം ലഭിച്ചതിനെ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് പാർട്ടി വിടുന്നതെന്നും സുരേന്ദ്രൻപിള്ള വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ പാർട്ടിയിലെ പലരും രാജിവെക്കാൻ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം അനുസരിച്ച് മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും, തിരുവനന്തപുരം മണ്ഡലത്തോട് തനിക്ക് പ്രത്യേക അടുപ്പമുണ്ടെന്നും സുരേന്ദ്രൻപിള്ള പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.