Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമലയിൽ നാളെ നട തുറക്കും; കൊടിയേറ്റ് തിങ്കളാഴ്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല ക്ഷേത്രം ഉത്സവത്തിനായി മാർച്ച് 22-ന് വൈകിട്ട് 5 മണിക്ക് ക്ഷേത്രനട തുറക്കും. മാർച്ച് 23-ന് രാവിലെ 11.30 മുതൽ 12 മണിവരെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റം നടക്കും. മാർച്ച് 23 മുതൽ 31 വരെ ഉച്ചപ്പൂജയ്ക്ക് ശേഷം ഉത്സവബലിയും, അത്താഴപ്പൂജയ്ക്ക് ശേഷം ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുകൾ.

മാർച്ച് 31-ന് പള്ളിവേട്ട നടക്കും. അന്ന് രാത്രി 8.30-ന് ക്ഷേത്രത്തിൽ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. വാദ്യമേളങ്ങളില്ലാതെ പുറപ്പെടുന്ന എഴുന്നള്ളത്ത്, പള്ളിവേട്ടയ്ക്ക് ശേഷം വാദ്യമേളങ്ങളോടെയും തീവെട്ടികളുടെ പ്രകാശത്തോടെയും തിരിച്ചെത്തും. തുടർന്ന് പള്ളിക്കുറുപ്പ് നടക്കും.

ഏപ്രിൽ 1-ന് പമ്പയിൽ ആറാട്ട് നടക്കും. രാവിലെ 9-ന് സന്നിധാനത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ട് 11 മണിക്ക് പമ്പാനദിയിൽ ആറാട്ട് നടത്തും. വൈകിട്ട് 4-ഓടെ തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. നീലിമലയിലെ കടക്കാർ എഴുന്നള്ളത്തിനെ സ്വീകരിക്കും. വൈകിട്ട് 6.30-ഓടെ ക്ഷേത്രത്തിൽ തിരിച്ചെത്തി ദീപാരാധന നടത്തും. രാത്രി 9-ന് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും. രാത്രി 10-ന് നട അടയ്ക്കും.
ഉത്സവകാലത്ത് ദർശനത്തിന് വെർച്വൽ ക്യൂ വഴി മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer