Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഛിന്നഗ്രഹങ്ങളെ നേരിടാൻ പുതിയ ദൗത്യം; ‘നിയോ ഹണ്ടർ’വുമായി ബ്ലൂ ഒറിജിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കെന്‍റ്: ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയും വഴിതിരിച്ചുവിടാനും ലക്ഷ്യമിട്ട് ബ്ലൂ ഒറിജിൻ ‘നിയോ ഹണ്ടർ’ ദൗത്യം പ്രഖ്യാപിച്ചു. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്നാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.

‘ബ്ലൂ റിംഗ്’ പേടകത്തെ അടിസ്ഥാനമാക്കിയുള്ള ഈ ദൗത്യം രണ്ട് ഘട്ടങ്ങളിലാകും. ആദ്യം ക്യൂബ്‌സാറ്റുകൾ ഉപയോഗിച്ച് അപകടകാരിയായ വസ്‍തുക്കളെ കണ്ടെത്തി അവയുടെ ഘടന തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് അയൺ ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളുടെ ഭ്രമണപഥം പതുക്കെ മാറ്റാൻ ശ്രമിക്കും.

ഇത് ഫലപ്രദമാകാത്ത പക്ഷം, രണ്ടാമത്തെ ഘട്ടത്തിൽ ശക്തമായ പേടകം നേരിട്ട് കൂട്ടിയിടിപ്പിച്ച് ദിശ മാറ്റുന്ന ‘കൈനറ്റിക് ഡിസ്‌റപ്‍ഷൻ’ പ്രയോഗിക്കും. ഭൂമിയെ ബഹിരാകാശ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ഇതൊരു നിർണായക നീക്കമായി കണക്കാക്കപ്പെടുന്നു.

Recent News

Advertisement
WhiteswanTV Footer