പാലക്കാട്: നിയമസഭ തെരഞ്ഞഎടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസിന് പരാജയ ഭീതിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് വോട്ടുകള്‍ ചോരുമെന്ന ഭയമാണ് സതീശനുള്ളത്. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ്.മറ്റു സ്ഥാനാര്‍ഥികള്‍ ജനകീയ വിഷയങ്ങളില്‍ ഇടപെടാത്തവരാണ്. സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഒരു നിലപാടും പറയാത്തവരാണ് എതിരാളികളെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു






