Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിറത്തിന്റെ പേരില്‍ വിവേചനം; ബിസിസിഐ കമന്ററി പാനലില്‍ നിന്ന് വിരമിക്കാൻ ലക്ഷ്മൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. എക്സിലൂടെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ബിസിസിഐയിലെ വർണവിവേചനമാണ് രാജിവെക്കാൻ കാരണം . ശിവരാമകൃഷ്ണൻ്റെ രാജി തീരുമാനം ആരാധകർക്കിടയിലും മറ്റ് താരങ്ങൾക്കിടയിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘ബിസിസിഐയുടെ കമൻ്ററിയിൽ നിന്നും ഞാൻ വിരമിക്കുന്നു‘ എന്നാണ് ശിവരാമകൃഷ്ണൻ എക്സിൽ ആദ്യമായി പങ്കുവെച്ചത്. അപ്രതീക്ഷിമായ പോസ്റ്റിനു പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ ഉയർന്നതോടെയാണ് ശിവരാമകൃഷ്ണൻ രാജിവെക്കുന്നു എന്ന വിവരം വ്യക്തമാക്കിയത് കഴിഞ്ഞ 23 വർഷമായിട്ട് ടോസിനോ മറ്റ് പ്രസെൻ്റേഷനുകൾക്കോ തിരഞ്ഞെടുക്കാറില്ലായിരുന്നു .

1980 കളുടെ തുടക്കത്തിൽ, 17-ാം വയസ്സിൽ തന്റെ ലെഗ് സ്പിന്നും ഗൂഗ്ലിയും ടോപ് സ്പിന്നും കൊണ്ട് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ. തമിഴ്നാട് സ്വദേശിയായ ശിവരാമകൃഷ്ണൻ ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് ടെസ്റ്റും 16 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2000ത്തോടെയാണ് ശിവരാമകൃഷ്ണൻ കമൻ്ററിയിലേക്കെത്തുന്നതും.

Recent News

Advertisement
WhiteswanTV Footer