സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കളർഫുൾ എന്റർടെയ്‌നർ ചിത്രം ‘ഡർബി’; ട്രെയ്‌ലർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡെർബിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലത്തിൽ ഇന്നത്തെ യുവത്വത്തിന്റെ ആവേശവും പ്രണയവും ആക്ഷനും ഇമോഷനും ഫൺ ഘടകങ്ങളും ചേർന്ന ഒരു കളർഫുൾ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്നു. മാർച്ച് 27ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഇതിനുമുമ്പ് പുറത്തിറങ്ങിയ ടീസറും ‘റങ്ക് തെളിഞ്ഞവളല്ലേ’ ഗാനവും ടൂർ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിൽ ഇടം നേടിയിരുന്നു.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആദം സാബിക്ക്, സാഗർ സൂര്യ , അമീൻ, ഹരി ശിവറാം, റിഷ് എൻ. കെ, അനു, ജസ്‌നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ എസ്, ജോണി ആന്റണി , അബു സലിം , ശബരീഷ് വർമ്മ , ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ , പ്രദീപ് ബാലൻ, കൊല്ലം ഷാഫി , സിനോജ് വര്ഗീസ് , ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘കടകൻ’ക്ക് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീതം ഗോപി സുന്ദർ നിർവഹിക്കുന്നു. സ്ട്രൈറ്റ് ലൈൻ സിനിമാസ് കേരളത്തിലെ വിതരണവും ഫർസ് ഫിലിംസ് വിദേശ വിതരണവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് മില്ലേനിയം ഓഡിയോസ് സ്വന്തമാക്കി.

അഭിനന്ദൻ രാമനുജം (ഡി.ഒ.പി), സഹ്‌റു സുഹ്റയും അമീർ സുഹൈലും (തിരക്കഥ), ആർ. ജെറിന്‍ (എഡിറ്റിംഗ്), ഷർഫു (സ്ക്രിപ്റ്റ് കൺസൾട്ടന്റ്), അർഷാദ് നക്കോത്ത് (പ്രൊഡക്ഷൻ ഡിസൈൻ), തവസി രാജ് (ആക്ഷൻ), ജമാൽ വി ബാപ്പു (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ) തുടങ്ങി നിരവധി അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഭാഗമാണ്.

യുവത്വത്തിന്റെ ആവേശവും ക്യാംപസ് ജീവിതത്തിന്റെ നിറങ്ങളും ചേർത്ത് ഒരു സമ്പൂർണ എന്റർടെയ്നറായി ‘ഡർബി’ എത്തുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.