Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടേസ്റ്റി ഈന്തപഴം അച്ചാർ ഇനി ഞൊടിയിടയിൽ തയ്യാറാക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫ്താറിലെ താരമായ ഈന്തപ്പഴത്തിന് ഫാൻസ്‌ കൂടുതലാണ്. നോമ്പിന് ശേഷവും മുൻപും ഈന്തപ്പഴം കഴിക്കുന്നവരും ഉണ്ട്. ഈന്തപ്പഴം ഹെല്ത്തിയും അതുപോലെ തന്നെ ശരീരത്തിന് ധാരാളം ഫൈബറിന്റെ ഗുണങ്ങളും നൽകുന്ന ഒരു ഡ്രൈ ഫ്രൂട്ട് കൂടിയാണ്. ഇനി ഈ ഈന്തപഴം കൊണ്ട് ഈസയായി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ഈന്തപ്പഴം – 1 കപ്പ് (കുരു നീക്കം ചെയ്തത്)

ഇഞ്ചി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)

വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)

പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)

കശ്മീരി മുളകുപൊടി – 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

ഉലുവപ്പൊടി – ഒരു നുള്ള്

കടുക് – ½ ടീസ്പൂൺ

കറിവേപ്പില – കുറച്ച്

വിനാഗിരി – 2 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

എള്ളെണ്ണ – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഈന്തപ്പഴം ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ഒരു പാനിൽ എള്ളെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഇതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഈന്തപ്പഴം ചേർത്ത് കുറച്ച് നേരം വഴറ്റുക. അത് കഴിഞ്ഞ് ഉപ്പും വിനാഗിരിയും ചേർത്ത് നന്നായി ഇളക്കി 2–3 മിനിറ്റ് വേവിക്കുക. അവസാനം ഒരു നുള്ള് ഉലുവപ്പൊടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. തണുത്ത ശേഷം കുപ്പിയിൽ സൂക്ഷിക്കാം. 1–2 ആഴ്ച വരെ ഫ്രിജിൽ കേടാകാതെ ഇരിക്കും.

Recent News

Advertisement
WhiteswanTV Footer