സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേന്ദ്ര സായുധസേനാ നിയമനം; പുതിയ നിയമ നിർമാണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര സായുധസേനകളിലേക്കുള്ള നിയമനങ്ങൾക്കായി പുതിയ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ് കേന്ദ്രം.സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാബൽ എന്നീവയിലേക്കാണ് പുതിയ നിയമം നടപ്പിലാക്കുന്നത് .ഗ്രൂപ്പ് എ ജനറൽ ഡ്യൂട്ടി ഓഫീസർമാർ ഉൾപ്പെടെയുള്ള ഓഫീസർമാരുടെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച് നിലവിലുള്ള പൊതുചട്ടങ്ങളെ ബില്ലിലൂടെ ക്രമീകരിക്കും .

കേന്ദ്ര സേനകളിലെ ഐ.ജി.യോ അതിന് മുകളിലോ ഉള്ള തസ്തികകളിലേക്ക് ഇന്ത്യൻ പോലീസ് സേനയിൽനിന്ന് 50 ശതമാനം വരെയും, അഡീഷണൽ ഡയറക്ടർജനറൽ തസ്തികകളിലേക്ക് കുറഞ്ഞത് 67 ശതമാനം പേരെ ഡെപ്യൂട്ടേഷനിൽ നിയമിക്കാം. സ്പെഷ്യൽ ഡയറക്ടർ ജനറൽ, ഡയറക്ടർ ജനറൽ തസ്തികകളിലേക്കുള്ള നിയമനം പൂർണമായും ഡെപ്യൂട്ടേഷൻ വഴിയായിരിക്കണം.

കേന്ദ്ര സേനകളിലേക്കുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നിയമനം കുറയ്ക്കാനും ആറുമാസത്തിലൊരിക്കൽ കേഡർ റിവ്യൂ നടത്താനുമായി കഴിഞ്ഞവർഷം ഒക്ടോബറിൽ സുപ്രീംകോടതി ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെ മറികടക്കാനാണ് പുതിയ നിയമനിർമാണത്തിന് കേന്ദ്രം ഒരുങ്ങുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.